ശാസ്ത്ര വ്യവസായ ഗവേഷണ സമിതിയുടെ ഒരു ഘടക പരീക്ഷണശാലയാണ് തിരുവനന്തപുരത്തു സ്ഥിതിചെയ്യുന്ന ദേശീയ അന്തർവിഷയ ശാസ്ത്ര സാങ്കേതിക സ്ഥാപനം (നിസ്റ്റ് ).1975-ൽ ഒരു CSIR കോംപ്ലക്‌സ് ആയി സ്ഥാപിതമായ ഈ സ്ഥാപനം 1978-ൽ റീജിയണൽ റിസർച്ച് ലബോറട്ടറി എന്നും പിന്നീട് 2007-ൽ ദേശീയ അന്തർവിഷയ ശാസ്ത്ര സാങ്കേതിക സ്ഥാപനം (നിസ്റ്റ് ) എന്നും നാമകരണം ചെയ്യപ്പെട്ടു. 1975-ൽ ഒരു CSIR കോംപ്ലക്‌സ് ആയി സ്ഥാപിതമായ ഈ സ്ഥാപനം 1978-ൽ റീജിയണൽ റിസർച്ച് ലബോറട്ടറി എന്നും പിന്നീട് 2007-ൽ ദേശീയ അന്തർവിഷയ ശാസ്ത്ര സാങ്കേതിക സ്ഥാപനം (നിസ്റ്റ് ) എന്നും നാമകരണം ചെയ്യപ്പെട്ടു. നിലവിൽ ഈ സ്ഥാപനത്തിൽ കാർഷിക സംസ്കരണ സാങ്കേതികവിദ്യ, രസതന്ത്ര ശാസ്ത്ര സാങ്കേതികവിദ്യ, ഭൗതിക ശാസ്ത്ര സാങ്കേതികവിദ്യ, സൂക്ഷ്മജീവ പ്രക്രിയ സാങ്കേതികവിദ്യ, പരിസ്ഥിതി സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ ഗവേഷണങ്ങൾ നടക്കുന്നു. വിവിധ മേഖലകളിൽ വിപുലമായ ഗവേഷണം നടത്തുന്നതിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങൾ ഈ സ്ഥാപനത്തിൽ ലഭ്യമാണ്. സുഗന്ധവ്യഞ്ജനങ്ങളുടെയും എണ്ണക്കുരുക്കളുടെയും മേഖലകളിൽ ഗവേഷണ പരിശീലനത്തിനും പ്രക്രിയ/ഉൽപ്പന്ന വികസനത്തിനുമായി പൈലറ്റ് പ്ലാൻറ് സൗകര്യങ്ങൾ ഈ സ്ഥാപനത്തിൽ ഉണ്ട്. ഈ സ്ഥാപനത്തിൽ നടത്തിയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കി, ഇന്നുവരെ 252-ലധികം പിഎച്ച്.ഡി ബിരുദങ്ങൾ നൽകി. ബിരുദാനന്തര ബിരുദ/ബിരുദ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചുകൊണ്ട് മാനവ വിഭവശേഷി വികസനത്തിലും ഈ സ്ഥാപനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.ഇവിടെ ക്ലിക്ക് ചെയ്യുക