യോഗ്യത:
വിഭാഗം 1
CSIR/UGC - JRF/ലക്ചർഷിപ്പ് പരീക്ഷകളിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് സാധുതയുള്ള CSIR/UGC ഫെലോഷിപ്പ് അല്ലെങ്കിൽ DST/DBT/ICMR ഫെലോഷിപ്പുകൾ ഉണ്ടെങ്കിൽ AcSIR-ലോ സംസ്ഥാന സർവകലാശാലകളിലോ പി.എച്ച്.ഡി. ക്കു രജിസ്റ്റർ ചെയ്യാം.
വിഭാഗം 2
കെ.എസ്.സി.എസ്.ടി.ഇ ഫെലോഷിപ്പുള്ള വിദ്യാർഥികൾക്ക് പി.എച്ച്.ഡി. ക്കു കേരളത്തിലെ സർവ്വകലാശാലകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിഭാഗം 3
-
(a) സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് (i) CSIR-സീനിയർ റിസർച്ച് ഫെലോഷിപ്പ് അല്ലെങ്കിൽ (ii) ഗേറ്റ്/നെറ്റ് (ലക്ചർഷിപ്പ്) യോഗ്യതയോടെ CSIR-NIIST-ലെ ഏതെങ്കിലും ആർ & ഡി പ്രോജക്റ്റുകളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ (iii) CSIR-NIIST-ലെ ഏതെങ്കിലും ആർ & ഡി പ്രോജക്റ്റുകളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും ഇന്റർനാഷണൽ പിയർ റിവ്യൂഡ് ജേണലിൽ ഒരു പ്രസിദ്ധീകരണമോ ഫയൽ ചെയ്ത ഒരു പേറ്റന്റോ ഉണ്ടെങ്കിൽ AcSIR മുഖേന പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
-
(b) എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് (i) CSIR-സീനിയർ റിസർച്ച് ഫെലോഷിപ്പ് അല്ലെങ്കിൽ (ii) ഗേറ്റ്/നെറ്റ് (ലക്ചർഷിപ്പ്) യോഗ്യതയോടെ CSIR-NIIST-ലെ ഏതെങ്കിലും ആർ & ഡി പ്രോജക്റ്റുകളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ (iii) CSIR-NIIST-ലെ ഏതെങ്കിലും ആർ & ഡി പ്രോജക്റ്റുകളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും ഇന്റർനാഷണൽ പിയർ റിവ്യൂഡ് ജേണലിൽ ഒരു പ്രസിദ്ധീകരണമോ ഫയൽ ചെയ്ത ഒരു പേറ്റന്റോ ഉണ്ടെങ്കിൽ AcSIR മുഖേന പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
എന്നിരുന്നാലും CSIR-NIIST-ലെ R&D പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന വിദ്യാർത്ഥിയുടെ സൂപ്പർവൈസർ, എൻറോൾമെന്റ് സമയത്ത് പ്രോജക്ട് അസിസ്റ്റന്റിന് ധനസഹായം നൽകുന്ന പ്രോജക്റ്റ് നിർത്തലാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, പിഎച്ച്.ഡിക്ക് ധനസഹായത്തിനുള്ള ബദൽ സ്രോതസ്സ് കണ്ടെത്തേണ്ടതാണ്. (AcSIR ഓർഡിനൻസുകൾ നോക്കുക).
വിഭാഗം 4
-
(a) ഡിഎസ്‌ടി-ഇൻസ്‌പയർ ഫെലോഷിപ്പുകൾ സ്ഥിരീകരിച്ച വിദ്യാർത്ഥികൾക്ക് AcSIR-ലെ പ്രോഗ്രാമിലൂടെ പിഎച്ച്‌ഡിക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതാണ്.
-
(b) താൽക്കാലിക ഡിഎസ്ടി-ഇൻസ്പയർ ഫെലോഷിപ്പ് ഉള്ള വിദ്യാർത്ഥികളെ മൂന്നംഗ സമിതി അഭിമുഖം നടത്തി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിക്ക് CSIR-NIIST-ൽ താത്കാലികമായി ചേരാനും ഗവേഷണ നിർദ്ദേശം DST-ലേക്ക് സമർപ്പിക്കാനും അനുവദിക്കും. സ്ഥിരീകരിക്കപ്പെട്ട DST-Inspire ഫെലോഷിപ്പുകൾ ലഭിച്ചതിന് ശേഷം അവർക്ക് AcSIR-ൽ Ph.D-ക്ക് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്നതാണ്.
അപേക്ഷാ നടപടിക്രമം
-
സാധുവായ ഫെലോഷിപ്പുകളുള്ള വിദ്യാർത്ഥികൾക്ക് AcSIR ന്റെ ജനുവരിയിലോ ഓഗസ്റ്റ് മാസത്തിലോ ആരംഭിക്കുന്ന സെഷനുകളിൽ ചേരാവുന്നതാണ്. ഇതിനായി വിദ്യാർത്ഥികൾ AcSIR വെബ്‌സൈറ്റ് വഴി അതാതു സമയത്തു അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
-
എല്ലാ വർഷവും ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ സാധുവായ ഫെലോഷിപ്പുകളുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. പിഎച്ച്‌ഡി പ്രവേശനം ആഗ്രഹിക്കുന്ന കാറ്റഗറി 1 & 2 ന് കീഴിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ CSIR/UGC NET/DST/ICMR/DBT/KSCSTE ഫെലോഷിപ്പ് അവാർഡ് ലെറ്ററുകൾ, മാർക്ക് ലിസ്റ്റു കളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, CV, മറ്റു അനുബന്ധ രേഖകൾ സഹിതം CSIR-NIIST ഡയറക്ടർക്ക് അപേക്ഷിക്കണം. CSIR/UGC NET / DST/ ICMR/ DBT/ KSCSTE ഫെലോഷിപ്പോടെ നേരിട്ട് പിഎച്ച്‌ഡി പ്രവേശനം തേടുന്ന വിദ്യാർത്ഥിയെ മൂന്നംഗ മൂല്യനിർണ്ണയ സമിതി വിലയിരുത്തും.
അപേക്ഷാ നടപടിക്രമം
-
അനുയോജ്യമെന്ന് കണ്ടെത്തുന്ന അപേക്ഷകൾ വിദ്യാർത്ഥിയുടെ അനുയോജ്യത വിലയിരുത്തുന്നതിന് അതത് ഡിവിഷനുകളിലേക്ക് അയയ്ക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് വിളിക്കുകയും അതത് ഡിവിഷനുകളിലെ പിഎച്ച്.ഡി പ്രോഗ്രാമിലേക്ക് ചേരാൻ അനുവദിക്കുകയും ചെയ്യും. ഏത് ഡിവിഷനിലേക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലും നിയമിക്കുന്നതിലും CSIR-NIIST ഡയറക്ടർക്കു എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും.
-
CSIR/UGC യുടെ സാധുതയുള്ള സ്‌കോർ കാർഡുകൾ അല്ലെങ്കിൽ DST-Inspire/KCSTE-യിൽ നിന്നുള്ള പ്രൊവിഷണൽ ഫെലോഷിപ്പ് ലെറ്ററുകൾ ഹാജരാക്കിയാൽ വിദ്യാർത്ഥികൾക്ക് താൽക്കാലികമായി പ്രവേശനം ലഭിക്കും. ഫെലോഷിപ്പുകൾക്കുള്ള അന്തിമ അവാർഡ് ലെറ്റർ ഹാജരാക്കിയ ശേഷം മാത്രമേ പ്രവേശനം സ്ഥിരീകരിക്കുകയുള്ളു എന്നത് ശ്രദ്ധിക്കേണ്ടതാണ്.