CSIR-NIIST ലെ അധ്യയന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് അക്കാദമിക് പ്രോഗ്രാം കമ്മിറ്റി (APC) ആണ്. കോളേജുകളിലെയും സര്വകലാശാലകളിലെയും എം.എസ്.സി., എം.ടെക്., എം.ഫാം., എം.ഫിൽ പ്രോഗ്രാമുകളുടെ ഭാഗമായി ഡോക്ടറൽ പ്രോഗ്രാം, ഹ്രസ്വകാല പരിശീലനങ്ങൾ, പ്രോജക്ട് വർക്കുകൾ എന്നിവയിലേക്കുള്ള പ്രവേശനം കാര്യക്ഷമമാക്കുന്നതിനായി പ്രത്യേകം രൂപീകരിച്ചതാണ് ഈ കമ്മിറ്റി. ലബോറട്ടറിയുടെ മറ്റു ബാഹ്യ പ്രവർത്തനങ്ങൾ, മാനവ വിഭവശേഷി വികസനം എന്നീ പ്രവർത്തനങ്ങളിൽ NIIST ന്റെ മാനേജ്മെന്റിനെ APC സഹായിക്കുന്നു. APC യുടെ പ്രധാന പ്രവർത്തനങ്ങൾ ഇനിപ്പറയുന്നവയാണ്.

ആദേശം :

ഗവേഷണ വിദ്യാർത്ഥികളുടെ പിഎച്ച്. ഡി പ്രവേശനം / രജിസ്‌ട്രേഷൻ, ആനുകാലിക മൂല്യനിർണ്ണയം, സിനോപ്‌സിസ്/ തീസിസ് സമർപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. മറ്റു വിദ്യാഭാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ , ഹ്രസ്വകാല പരിശീലനങ്ങൾ, പ്രോജക്ട് വർക്കുകൾ എന്നിവയിലേക്കുള്ള പ്രവേശനം ഏകോപിപ്പിക്കുക. വിദ്യാർത്ഥികളുടെ ലബോറട്ടറി സന്ദർശനങ്ങൾ ക്രമീകരിക്കുക. ദേശീയ ശാസ്ത്ര ദിനം, ദേശീയ സാങ്കേതിക ദിനം, CSIR സ്ഥാപക ദിനം, CSIR-NIIST സ്ഥാപക ദിനം എന്നെ ദിവസങ്ങളിലെ സന്ദർശന ദിനങ്ങൾ ക്രമീകരിക്കുകയും കാലാകാലങ്ങളിൽ CSIR-NIIST നിയോഗിച്ചിട്ടുള്ള മറ്റ് അധ്യയന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക.

വിദ്യാർത്ഥികളുടെ കാര്യങ്ങളിൽ സ്ഥാപനത്തിന്റെ നേതൃത്വത്തെ സഹായിക്കുക. അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ചു (AcSIR) മുഖേനയുള്ള പിഎച്ച്.ഡി. പ്രോഗ്രാമുകൾ ഏകോപിപ്പിക്കുക. ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം വർഷത്തിൽ രണ്ടുതവണ (ജനുവരി, ഓഗസ്റ്റ് സെഷൻ) നടത്തുന്നതാണ്. ഇതിനെ സംബന്ധിച്ച് AcSIR, CSIR-NIIST വെബ്‌സൈറ്റിൽ പ്രത്യേകം പരസ്യം ചെയ്യുന്നതായിരിക്കും.

ഗവേഷണത്തിലും ഭരണത്തിലും നൈതികതയ്ക്കുള്ള CSIR മാർഗ്ഗനിർദ്ദേശങ്ങൾ