തുറന്ന ദിവസങ്ങൾ / ലാബ് സന്ദർശനങ്ങൾ
സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ ലബോറട്ടറി സന്ദർശനങ്ങൾ തുറന്ന ദിവസങ്ങളിൽ മാത്രമേ അനുവദിക്കൂ, ലബോറട്ടറി സന്ദർശനത്തിന് മുമ്പ് മുൻകൂട്ടി അറിയിച്ചു അനുമതി വാങ്ങുകയും ചെയ്യേണ്ടതാണ്. ലബോറട്ടറി സന്ദർശനങ്ങൾക്കായി ദയവായി ഇമെയിൽ / തപാൽ മുഖേന അപേക്ഷിക്കുക.
ഡോ. പി. ജയമൂർത്തി
സീനിയർ സയന്റിസ്റ്റ്
ഫോൺ(മൊബൈൽ) : 9746459990
തുറന്ന ദിവസങ്ങൾ*:
സന്ദർഭം | ദിവസം |
ദേശീയ ശാസ്ത്ര ദിനം | ഫെബ്രുവരി 28 |
ദേശീയ സാങ്കേതിക ദിനം | മെയ് 11 |
CSIR സ്ഥാപക ദിനം | സെപ്റ്റംബർ 26 |
NIIST സ്ഥാപക ദിനം | ഒക്ടോബർ 6 |
-
ഈ ദിവസങ്ങൾ അവധി ദിവസങ്ങളാണെങ്കിൽ തീയതികൾ മാറിയേക്കാം
ദേശീയ ശാസ്ത്ര ദിനം
എല്ലാ വർഷവും ഫെബ്രുവരി 26 ന് ലബോറട്ടറിയിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു, ഇത് ഇന്ത്യൻ ശാസ്ത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 1928-ലെ ഈ ദിവസമാണ് സർ സി വി രാമൻ, രാമൻ ഇഫക്റ്റ് കണ്ടെത്തിയത്, അതിന് 1930-ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. സർ സി വി രാമനും അദ്ദേഹത്തിന്റെ രാമൻ പ്രഭാവവും ഇന്നും തലയുയർത്തി നിൽക്കുന്നു. ലോകത്തിലെ മഹാനായ ഈ ഇന്ത്യൻ ശാസ്ത്രജ്ഞന്റെയും അദ്ദേഹത്തിന്റെ കണ്ടെത്തലിന്റെയും സ്മരണയ്ക്കായി ഫെബ്രുവരി 26 ദേശീയ ശാസ്ത്ര ദിനമായി ഇന്ത്യ ആചരിക്കുന്നു.
NIIST ദേശീയ ശാസ്ത്ര ദിനം തുറന്ന ദിനത്തോടെ ആഘോഷിക്കുന്നു. സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ തുറന്ന ദിവസങ്ങളിൽ ലബോറട്ടറി സന്ദർശിക്കാൻ ക്ഷണിക്കുകയും അവർക്ക് വിവിധ നൂതന ശാസ്ത്രീയ സൗകര്യങ്ങൾ / ഉപകരണങ്ങൾ, പ്രദർശനങ്ങൾ മുതലായവ അറിയുവാൻ സാധിക്കുകയും ചെയ്യുന്നു. അവർക്ക് ഇന്ത്യൻ ഗവേഷണ-വികസനത്തിന്റെ ഒരു നേർക്കാഴ്ചയും അതുവഴി അവരിൽ ശാസ്ത്ര ബോധം വളർത്തുകയും ചെയ്യും. ഭാവിയിൽ ശാസ്ത്രം ഏറ്റെടുക്കാനുള്ള അഭിമാനവും പ്രചോദനവും ഈ അവസരത്തിൽ അവർക്കു ലഭിക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണവും ഈ അവസരത്തിൽ സംഘടിപ്പിക്കുന്നു.
ഹംസയുടെ വിജയകരമായ പരീക്ഷണ പറക്കൽ , പൃഥ്വി മിസൈലിന്റെ വിക്ഷേപണം , പൊഖ്‌റാനിലെ ആണവ പരീക്ഷണം എന്നിങ്ങനെ ഇന്ത്യൻ സാങ്കേതികവിദ്യകളുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിനായി ഇന്ത്യ മെയ് 11 ദേശീയ സാങ്കേതിക ദിനമായി ആചരിക്കുന്നു. . വിവിധ കോളേജുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ ദിവസം ലബോറട്ടറി സദർശിക്കുന്നു. ഇന്ത്യൻ സയൻസ് ആൻഡ് ടെക്‌നോളജിയിലെ പ്രമുഖ ഗാവഹ്സ്കരുടെ പ്രഭാഷണവും ഈ ആഘോഷത്തിൽ ഉൾപ്പെടുന്നു.
കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിന് (CSIR) കീഴിലുള്ള ഘടക സ്ഥാപനമായതിനാൽ, ലബോറട്ടറി എല്ലാ വർഷവും സെപ്റ്റംബർ 26 CSIR ന്റെ സ്ഥാപക ദിനമായി ആഘോഷിക്കുന്നു. ലബോറട്ടറിയിലെ ഈ സുപ്രധാന ദിനാചരണത്തിൽ, വിവിധ കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികളുടെ/അധ്യാപകരുടെ സന്ദർശനം, മുൻവർഷത്തെ സിഎസ്‌ഐആർ ഉദ്യോഗസ്ഥരെ അനുമോദിക്കുന്ന ചടങ്ങ്, 25 വർഷം പൂർത്തിയാക്കിയ സിഎസ്‌ഐആർ ഉദ്യോഗസ്ഥർക്ക് മെമന്റോ വിതരണം എന്നിവ ഉൾപ്പെടുന്നു. ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ ജീവനക്കാരുടെ മക്കൾക്കുള്ള അവാർഡ് വിതരണം, 12-ാം ക്ലാസ് പരീക്ഷകളിൽ സയൻസ് വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയ ജീവനക്കാരുടെ മക്കൾക്കുള്ള അവാർഡ് വിതരണം എന്നിവ ഉൾപ്പെടുന്നു. . സ്ഥാപക ദിനത്തിൽ പ്രമുഖ വ്യക്തികൾ അവതരിപ്പിക്കുന്ന പ്രഭാഷണവും സംഘടിപ്പിക്കുന്നു.
എല്ലാ വർഷവും ഒക്ടോബർ 6 NIIST സ്ഥാപക ദിനമായി ആഘോഷിക്കുന്നു. ഓപ്പൺ ഡേ ആയി ആചരിക്കുന്നതിനാൽ, ഈ ദിവസം ലബോറട്ടറി സന്ദർശിക്കാൻ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെയും അധ്യാപകരെയും ക്ഷണിക്കുന്നു. ആഘോഷത്തിൽ പ്രമുഖ വ്യക്തികളുടെ പ്രഭാഷണവും ഉൾപ്പെടുന്നു.